Thu. Dec 19th, 2024
ചൈന:

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ച് 103 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 1012 ആയി ഉയര്‍ന്നു. രാജ്യത്ത് പുതുതായി 3073 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.   പുതിയ ആശുപത്രികള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് തടയാനായിട്ടില്ല. ഇതുവരെ 3826 പേര്‍ക്കാണ് രോഗത്തെ അതിജീവിക്കാനായത്. രാജ്യത്ത് നിരീക്ഷണത്തിലുള്ള 23589 പേരില്‍ ഭൂരിഭാഗവും ഹൂബൈയ്, വുഹാന്‍ പ്രവിശ്യകളിലുള്ളവരാണ്.