Sat. Apr 26th, 2025
തിരുവനന്തപുരം:

സംസ്ഥാന ബജറ്റിന്മേലുള്ള മൂന്ന് ദിവസത്തെ ചര്‍ച്ച ഇന്ന് നിയമസഭയില്‍ ആരംഭിക്കും. അദ്ധ്യാപക നിയമനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെയും, ജീവനക്കാരുടെ പുനര്‍വിന്യാസത്തിനുമെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തുമെന്നാണ് സൂചന. സര്‍ക്കാര്‍ നീക്കം വെറും തട്ടിപ്പാണെന്നും ജനദ്രോഹപരമാണെന്നുമാണ് പ്രതിപക്ഷ നിലപാട്. അതേസമയം പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും നിയമന നിയന്ത്രണത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.