Fri. Apr 26th, 2024
ന്യൂഡൽഹി:

തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വോട്ടര്‍മാരുടെ എണ്ണം സൂചിപ്പിക്കുന്ന അന്തിമ കണക്കുകള്‍ പുറത്തു വിടാത്തതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. ഇലക്ഷന്‍ കമ്മീഷന്‍റെ പ്രവര്‍ത്തി ഞെട്ടിക്കുന്നു എന്നാണ് കെജരിവാള്‍ ട്വീറ്റ് ചെയ്തത്. അതെ സമയം, 13,750 പോളിങ്ങ് സ്റ്റേഷനില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് കഴിഞ്ഞെന്നും, കൃത്യമായ കണക്കുകള്‍ പുറത്തു വിടുക എന്നത് സമയമെടുക്കുന്ന പ്രവര്‍ത്തിയാണെന്നും ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സന്ദീപ് സക്സേന പറഞ്ഞു.  തെരഞ്ഞെടുപ്പ് ഫലം നാളെയാണ് പുറത്തു വരുക. രാവിലെ ഒൻപത് മണിയോടെ ആദ്യ ഫലസൂചനകൾ വന്നു തുടങ്ങും. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തുമെന്നാണ് പ്രവചിക്കുന്നത്.