Sun. Jan 19th, 2025
ന്യൂഡൽഹി:

പൗരത്വ നിയമ ഭേതഗതിക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധത്തിനെതിരെ സുപ്രീംകോടതി. പൊതുവഴിയിൽ അനിശ്ചിതകാല സമരങ്ങൾ നടത്താൻ ആരെയും അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. ഇത് സംബന്ധിച് ഡൽഹി സർക്കാരിനും, പോലീസിനും നോട്ടീസ് അയച്ചു. ഷഹീൻ ബാഗിലെ പ്രതിഷേധക്കാരെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി പറയുകയായിരുന്നു സുപ്രീംകോടതി. പൊതുസ്ഥലത്തു അനിശ്ചിത കാലത്തേക്ക് സമരം നടത്താൻ കഴിയില്ലെന്നും, ട്രാഫിക് പ്രശ്നങ്ങൾ സൃഷ്ട്ടിക്കാൻ കരണമായേക്കുമെന്നും ചൂണിക്കാട്ടിയാണ് ഹർജി നൽകിയത്.