Sun. Nov 23rd, 2025
ദില്ലി:

ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ.  കൊടിക്കുന്നിൽ സുരേഷ് എംപിക്ക് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ്‌ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല സമരക്കാലത്ത്  സംസ്ഥാന സർക്കാരിൽ നിന്ന് ശബരിമല കേന്ദ്രസർക്കാർ ഏറ്റെടുക്കുമെന്നും ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയോ, തിരുപ്പതി മോഡൽ ട്രസ്റ്റായി ശബരിമല ക്ഷേത്രത്തിന്‍റെ ഭരണസംവിധാനം മാറ്റുകയോ ചെയ്യുമെന്ന് പല തവണ സംസ്ഥാന ബിജെപി നേതാക്കൾ അവകാശപ്പെട്ടിരുന്നു.

By Arya MR