Mon. Dec 23rd, 2024
ന്യൂ ഡൽഹി:

 ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് 900ത്തിലധികം പേര്‍ മരിച്ചതിനു പിന്നാലെ സഹായ ഹസ്തം നീട്ടി ഇന്ത്യ. ചൈനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡണ്ട് ഷി ജിങ്ങ് പിങ്ങിന് കത്തയച്ചു. മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി, ഹൂബെ പ്രവിശ്യയില്‍ കുടുങ്ങി കിടന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ കൈകൊണ്ടതിന് നന്ദി അറിയിക്കുകയും ചെയ്തു.