Sun. Apr 6th, 2025

കൊറോണ ബാധയെത്തുടർന്ന് ജപ്പാനിലെ യോകൊഹോമ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലെ 66 യാത്രക്കാർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ വൈറസ് ബാധയേറ്റവരുടെ എണ്ണം 136 ആയി. കപ്പൽ നിലവിൽ ഒറ്റപ്പെടുത്തി ഇട്ടിരിക്കുകയാണ് അധികൃതർ. കൊറോണ രോഗികൾക്ക് ചികിത്സ കപ്പലിനുള്ളിൽ തന്നെ നൽകുന്നുണ്ട്. ഇന്ത്യക്കാരടക്കം കപ്പലിൽ 3700 യാത്രക്കാരാണുള്ളത്.

By Arya MR