കലൂര്‍:
മെട്രോ സ്റ്റേഷന്‍റെ അനുബന്ധ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്രഞ്ചില്‍ നിന്ന് 239 കോടി ധനസഹായം. മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ബസ്സ്റ്റോപുകളിലേക്കുള്ള മേല്‍ക്കൂരയോടുകൂടിയ നടപ്പാതയുള്‍പ്പെടെ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫ്രഞ്ച് വികസന ബാങ്ക് കൊച്ചി മെട്രോയ്ക്ക് 239 കോടി വായ്പ നല്‍കുന്നത്.
മെട്രോ സ്റ്റേഷനുകളോടനുബന്ധിച്ച് കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി ബഹുനില പാര്‍ക്കിങ് സൗകര്യം ഒരുക്കാനും ഈ പണം വിനിയോഗിക്കും.
കെഎംആര്‍എല്‍ എംഡി അല്‍കേശ് കുമാര്‍ ശര്‍മയും, ഫ്രഞ്ച് വികസന ബാങ്ക് ഡെപ്യൂട്ടി ഡയറക്ടര്‍ ക്ലെമന്‍സ് വിഡാറും വായ്പാ കരാറില്‍ ഒപ്പുവെച്ചു.
മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന റോഡുകളില്‍ സെെക്കിള്‍ ട്രാക്കുകള്‍, നവീന രീതിയിലുള്ള നടപ്പാത എന്നിവയുടെ നിര്‍മാണവും എത്രയും പെട്ടന്ന് നടത്താനാണ് ബന്ധപ്പെടട്വരുടെ തീരുമാനം.