Mon. Dec 23rd, 2024
ന്യൂ ഡൽഹി:

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തതിനെതിരെ നൽകിയ ഹർജി തള്ളിയ വിധിക്കെതിരെ കേന്ദ്രസർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി 11 ന് പരിഗണിക്കും. തുടർനടപടി സംബന്ധിച്ച് വിശദീകരണം തേടി പ്രതികൾക്ക് നോട്ടീസ് അയക്കണമെന്നുള്ള സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭ്യർത്ഥന പരിഗണിക്കണോയെന്ന് 11 ന് തീരുമാനിക്കുമെന്ന് ജസ്റ്റിസ് ആർ ഭാനുമതി അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇതേസമയം പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാൻ പുതിയ തീയതി തീരുമാനിക്കാൻ തീഹാർ ജയിൽ അധികൃതർ നൽകിയ ഹർജി കോടതി തള്ളി.