Sat. Jan 18th, 2025
കൊച്ചി:

സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയും സീ ഫുഡ് എക്സ്‌പോർട്ടർസ് അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ രാജ്യാന്തര സമുദ്രോത്പന്ന ഭക്ഷ്യ മേള ലുലു ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്തു. സമുദ്രോത്പന്ന കയറ്റുമതി ഇറക്കുമതി മേഖലയിലെ വിദഗ്ധരും വ്യവസായ പ്രമുഖരും മേളയിൽ പങ്കെടുക്കും. ഏഷ്യയിലെ ഏറ്റവും വലിയ മേളകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന മേള 12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കൊച്ചിയിൽ നടക്കുന്നത്. മുന്നുറുകളിലേറെ സ്റ്റാളുകളാണ് മേളയിലുള്ളത്. ഇന്ത്യയ്ക്ക് പുറമെ ഫ്രാൻസ്, സിങ്കപ്പൂർ, യു കെ , യു എസ് എ, ജപ്പാൻ, നെതർലൻഡ്‌സ്‌,ജർമ്മനി, ഫിജി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും മേളയിൽ പങ്കെടുക്കും. സമുദ്ര ഭക്ഷണ വ്യവസായ മേഖലയുടെ വിവിധ വാശികളെകുറിച്ചു ചർച്ച ചെയ്യാനും, ബിസിനസ് ഇടപാടുകളിൽ ഏർപ്പെടാനും ആഗോള വിപണിയിലെ വിവിധ സാങ്കേതിക വിദ്യകളവതരിപ്പിക്കാനും സീ ഫുഡ് ഷോ വേദിയൊരുക്കുന്നുണ്ട്.