Sun. Aug 10th, 2025
 എറണാകുളം:

സ്ഥിരംസമിതി അംഗങ്ങളെ തിരഞ്ഞെടുക്കാൻ കൊച്ചി നഗരസഭയിൽ നടന്ന മൂന്നാംവട്ട തിരഞ്ഞെടുപ്പിൽ വികസന സമിതിയിലേക്ക് ഇടതുമുന്നണിയിലെ രണ്ട് അംഗങ്ങളും നഗരാസൂത്രണ സമിതിയിലേക്ക് ഒരംഗവും എതിരില്ലാതെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്താതെ യുഡിഎഫ് വിട്ടുനിന്നു. നികുതി അപ്പീൽ കമ്മിറ്റിയിലേക്ക് ഇരുമുന്നണികളും മത്സരിക്കാൻ തയാറായില്ല. ഒഴിവുകൾ വന്നിട്ടും മത്സരിക്കാതെ മാറിനിന്നതിൽ കോൺഗ്രസിൽ എതിർപ്പ് ഉയർന്നിട്ടുണ്ട്.