Mon. Dec 23rd, 2024
എറണാകുളം:

പുസ്തകങ്ങളുടെ വർണശോഭയൊരുക്കി കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. വൈവിധ്യമാർന്ന പുസ്തകങ്ങളുടെ വൻ ശേഖരണങ്ങൾ തന്നെ കൃതിയിൽ ഒരുക്കിയിട്ടുണ്ട്. പുസ്തകമേള, സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യമേള വിവിധ കലാപരിപാടികൾ എന്നിവ ഉൾപ്പെടുന്നതാണ് കൃതി 2020. മറൈൻ ഡ്രൈവിൽ ഫെബ്രുവരി 6 ന് തുടങ്ങിയ അന്താരാഷ്ട്ര പുസ്തകോത്സവം ഈ മാസം 16 വരെ നീണ്ടു നിൽക്കും. കുട്ടികളുടെ കലാവൈഭവത്തെയും വായനയെയും. ഇത്തവണ പ്രത്യേകം പരിപാടികൾ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കായി ഒരുക്കിയ കാക്ക വരയിൽ നിരവധി കുട്ടികളാണ് പങ്കെടുത്തത്. നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് കാക്കവര സംഘടിപ്പിച്ചത്. കുട്ടികളുടെ മാനസികസംഘർഷം കുറച്ച് അവരെ ചിന്തിപ്പിക്കാനും പ്രോത്സാഹനം നൽകാനുമായി മജീഷ്യൻ ഷമീർ അവതരിപിച്ച മാജിക്ക് ഷോ ശ്രദ്ധനേടി. 230 സ്റ്റാളുകളിൽ നിന്നായി ഇന്ത്യയിൽ നിന്നും വിദേശത്തുമുള്ള 150 ൽ പരം പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവത്തിൽ പ്രവേശനം സൗജന്യമാണ്.