Mon. Dec 23rd, 2024

ന്യൂ ഡൽഹി:

യുദ്ധമുഖത്ത്  ഉപയോഗിക്കുന്ന പുതിയ മിസ്സൈലുമായി ഡിആർഡിഒ. പ്രണാഷ് എന്ന് പേരിട്ടിരിക്കുന്ന പുതിയ മിസൈലിന് 200 കിലോമീറ്റർ പ്രഹരപരിതിയാണുള്ളത്. നിലവിൽ ഡിആർഡിഒ വികസിപ്പിച്ചെടുത്ത 150 കിലോമീറ്റർ പരിധിയുള്ള പ്രഹാർ മിസൈലിന്റെ പിൻഗാമിയാണ് പ്രണാഷ്. 2021 ൽ മിസൈലിന്റെ പരീക്ഷണങ്ങൾ ആരംഭിക്കും. അടിയന്തര ഘട്ടങ്ങളില്‍ പെട്ടന്ന് തയ്യാറാക്കി വിക്ഷേപിക്കാന്‍ ദ്രവ ഇന്ധനത്താൽ പ്രവർത്തിക്കുന്ന മിസ്സൈലുകൾക്ക് സാധിക്കില്ല. ഇതേതുടര്‍ന്നാണ് ഖര ഇന്ധനത്താല്‍ പ്രവര്‍ത്തിക്കുന്ന മിസൈല്‍ നിര്‍മിക്കാന്‍ ഡിആര്‍ഡിഒ തീരുമാനിച്ചത്. ഖര ഇന്ധനമുപയോഗിക്കുന്ന മിസൈലുകള്‍ വളരെ പെട്ടന്ന് ഉപയോഗിക്കാന്‍ സാധിക്കും.