Sun. Feb 23rd, 2025
ഡൽഹി:

 
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11നാണു വോട്ടെണ്ണല്‍. ഇന്നു വൈകിട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. ആകെ 1.48 കോടി വോട്ടര്‍മാരാണുള്ളത്. പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന ഷഹീന്‍ ബാഗ്, ജാമിയ നഗര്‍ ഉള്‍പ്പെടെ പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഭരണകക്ഷിയായ എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നിവ തമ്മിലുള്ള ത്രികോണ മത്സരമാണ് മിക്ക മണ്ഡലങ്ങളിലും. ആം ആദ്മി പാർട്ടി മൂന്നാം തവണയും അധികാരത്തിൽ വരുമെന്നു പ്രതീക്ഷിക്കുന്നതായി കേജ്‌രിവാൾ പറഞ്ഞു.