Thu. May 15th, 2025
കൊച്ചി:

ആവശ്യമായ പരിശോധനകൾ കൂടാതെ കൊച്ചിയിലെത്തിയത് നാല് കണ്ടെയ്‌നർ കളിപ്പാട്ടങ്ങളാണ്  കണ്ടെത്തിയത് . 80 ലക്ഷം രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങളാണ് പരിശോധനയില്ലാതെ എത്തിയത് . തൃശ്ശൂരിലേക്ക് കടൽമാർഗം കൊണ്ടുവന്ന രണ്ട് കണ്ടെയ്‌നറുകൾ രണ്ടാഴ്ച്ച മുൻപ് പിടിച്  എടുത്തിരുന്നു. ചൈനീസ് കളിപ്പാട്ടങ്ങൾ അപകടകരമാണെന്ന റിപ്പോർട്ട് വന്നതിന് ശേഷം എല്ലാ കളിപ്പാട്ടങ്ങൾക്കും ഫോറൻസിക് പരിശോധന നിര്ബന്ധമാക്കിയിരുന്നു. ഇറക്കുമതി ചെയ്യപ്പെടുന്ന എല്ലാ കളിപ്പാട്ടങ്ങളുടെയും സാമ്പിളുകൾ ലാബിലേക്കയച്ച അപകടകരമല്ലെന്ന് കണ്ടെത്തിയാൽ മാത്രമേ കസ്റ്റംസ് ക്ലീയറെൻസ് ലഭിക്കു.