Thu. Dec 19th, 2024
ദില്ലി:

ശബരിമല അയ്യപ്പന് ചാര്‍ത്താന്‍ പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുപോകുന്ന തിരുവാഭരണത്തിന്റെ കണക്ക് നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു.  പന്തളം കൊട്ടാരത്തിന്റെ വലിയ കോയിക്കല്‍ ശാഖയിലിരിക്കുന്ന തിരുവാഭരണത്തിന്റെ കണക്കെടുക്കാന്‍ കേരള ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് സി.എന്‍.  രാമചന്ദ്രന്‍ നായരെ സുപ്രീം കോടതി ചുമതലപ്പെടുത്തി. നാലാഴ്ചയ്ക്കകം അദ്ദേഹം മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നൽകണമെന്നാണ് നിർദേശം.

By Arya MR