Mon. Dec 23rd, 2024
മുംബൈ:

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് സീസണിന് മുന്നോടിയായി എട്ട് ടീമിലെ താരങ്ങളെ രണ്ട് ടീമുകളാക്കി തിരിച്ച് മത്സരം സംഘടിപ്പിക്കുന്ന ഓള്‍സ്റ്റാര്‍ പോരാട്ടത്തിനെതിരെ ടീം ഉടമകൾ രംഗത്ത്.  ടൂര്‍ണമെന്റിന് തൊട്ടുമുമ്പ് താരങ്ങളെ ഇങ്ങനെ കളിപ്പിക്കുന്നതില്‍ ഒരു കാര്യവുമില്ലെന്നും താരങ്ങള്‍ക്ക് പരിക്ക് പറ്റാൻ സാധ്യത ഉണ്ടെന്നുമാണ് ഉടമകൾ പറയുന്നത്. ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഓള്‍സ്റ്റാര്‍ മത്സരത്തെ കുറിച്ച് പ്രഖ്യാപിച്ചിരുന്നത്.