Mon. Dec 23rd, 2024

കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 638 ആയെന്ന് ചൈനീസ് ഭരണകൂടം ഔദ്യോഗികമായി അറിയിച്ചു. മൂവായിരത്തിലധികം പുതിയ കേസുകൾ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തെന്നും, പെട്ടെന്ന് തന്നെ രോഗബാധ കണ്ടെത്താനുള്ള ശ്രമമാണ് ഇനി നടത്തുകയെന്നും ചൈനീസ് ആരോഗ്യമന്ത്രാലയ അധികൃതർ വ്യക്തമാക്കി. ചൈനയിൽ പടരുന്നത് ‘നോവൽ കൊറോണ’ എന്ന വൈറസാണെന്ന് ആദ്യം മുന്നറിയിപ്പ് നൽകിയ ഡോക്ടർ ലി വെൻലിയാങും ഇന്നലെ കൊറോണ ബാധ മൂലം അന്തരിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam