Mon. Dec 23rd, 2024
വാഷിംഗ്ടൺ: 

ബജറ്റവതരണത്തിന് മുന്നോടിയായി സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിന് സെനറ്റിലെത്തിയ  അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എതിരാളിയും യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറുമായ നാൻസി പെലോസിയുടെ ഹസ്തദാനം നിഷേധിച്ചതിന്റെ പ്രതിഷേധ സൂചകമായി  അതേ വേദിയിൽ വച്ച് നാൻസി പെലോസി പ്രസംഗത്തിന്‍റെ പകർപ്പ് രണ്ടായി വലിച്ച് കീറി. ട്രംപിനെതിരെ ഇംപീച്ച്മെന്‍റിന് ശുപാർശ ചെയ്ത, അതിനായി ശക്തമായി മുന്നോട്ടുപോയ ഡെമോക്രാറ്റുകളുടെ നേതാവായതിനാലാണ് ട്രംപ് ഇങ്ങനെ ചെയ്തതെന്നാണ് ആരോപണങ്ങൾ