Mon. Dec 23rd, 2024

കൊറോണ വൈറസ് ചൈനയിൽ പടരുന്ന സാഹചര്യത്തിൽ  വുഹാനിൽ കുടുങ്ങിക്കിടക്കുന്ന പാകിസ്ഥാനി വിദ്യാർത്ഥികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിന് തയ്യാറാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെടുകയാണെങ്കില്‍ ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.  വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളെ എയര്‍ലിഫ്റ്റ് ചെയ്യില്ലെന്ന് പാകിസ്ഥാൻ വ്യക്തമാക്കിയതോടെയാണ് ഇന്ത്യയുടെ ഈ നീക്കം.

By Arya MR