Sun. Feb 23rd, 2025
ജപ്പാൻ:

ജപ്പാനിൽ 3,700 യാത്രക്കാരുള്ള ക്രൂയിസ് ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ 10 പേർക്ക് കൊറോണ വൈറസ്  എന്ന പോസിറ്റീവ് റിപ്പോര്‍ട്ട് കിട്ടിയതായി ജപ്പാന്‍ ആരോഗ്യമന്ത്രി കട്സുനോബു കറ്റോ പറഞ്ഞു.  കപ്പിലിലുള്ള എല്ലാവരേയും രണ്ടാഴ്ചത്തേക്ക് കരയ്ക്കിറക്കില്ലെന്നും കപ്പലില്‍ തന്നെ ചികിത്സ നല്‍കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. തുറമുഖ നഗരമായ യോകോഹാമയിൽ തിങ്കളാഴ്ച രാത്രി മുതൽ ഡയമണ്ട് പ്രിന്‍സസ് കപ്പൽ കരയ്ക്കടുപ്പിക്കാതെ കടലില്‍ തന്നെ നിർത്തിയിട്ടിരിക്കുകയാണ്.