Wed. Jan 22nd, 2025
ചൈന:

ചൈനയിലും  ഫിലിപ്പിയൻസിലും ഹോങ്കോങ്ങിലുമായി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയതായി റിപ്പോർട്ട്. ചൈനയ്ക്ക് പുറമെ 25 രാജ്യങ്ങളിലാണ് ഇതുവരെ  കൊറോണ സ്ഥിതീകരിച്ചിരിക്കുന്നത്. കൊറോണ ഒരു മഹാമാരിയല്ലെന്നും ലോകത്തിന്റെ ചില ഭാഗങ്ങളിൽ കണ്ടെത്തിയ രോഗബാധ നിയന്ത്രിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. രാജ്യങ്ങൾ യാത്രാവിലക്കും വ്യാപാരവിലക്കും ഏർപ്പെടുത്തുന്നതാണ് ഭീതി പടർത്തുന്നതെന്ന് സംഘടന വ്യക്തമാക്കി.