Mon. Dec 23rd, 2024
ന്യൂഡൽഹി:

രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിൽ ഇതുവരെ തീരുമാനം ആയില്ലെന്ന് കേന്ദ്രം പാർലമെന്റിനെ അറിയിച്ചു. ലോകസഭയിൽ ആഭ്യന്തര സഹമന്ത്രി നിത്യാനദ് റായിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ ജനസംഖ്യ രജിസ്റ്റർ നടപ്പാക്കാനുള്ള നിർദേശസപ്രമാണം തയാറായി. ഏപ്രിൽ സെപ്റ്റംബർ കാലയളവിൽ ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കു പിന്നാലെ ദേശീയതലത്തിൽ പൗരത്വ രജിസ്റ്റർ തയ്യാറാക്കുമെന്നാണ് അമിത്‌ ഷാ ശീതകാല സമ്മേളനത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രഖ്യാപിച്ചത്. എന്നാൽ രാജ്യവ്യാപക പ്രതിഷേധം ഉയർന്നതോടെ എൻആർസിയുടെ കാര്യത്തിൽ  ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന്‌ പ്രധാനമന്ത്രി മോഡിക്ക്‌ നിലപാട് എടുക്കേണ്ടിവന്നു.