Thu. May 2nd, 2024
ന്യൂ ഡൽഹി:

നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക്​ ഒ​രു​കോ​ടി രൂ​പ വ​രെ പി​ഴ​യീ​ടാ​ക്കു​ന്ന വി​ധ​ത്തി​ല്‍ വി​മാ​ന നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ ലോ​ക്​​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര വ്യോ​മ​യാ​ന സം​ഘ​ട​ന​യു​ടെ നി​ബ​ന്ധ​ന​ക​ള്‍​ക്ക്​ അ​നു​സൃ​ത​മാ​യാ​ണ്​ ബി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ര, നാ​വി​ക, വ്യോ​മ സേ​ന​ക​ള്‍​ക്ക്​ പു​റ​ത്തു​ള്ള സാ​യു​ധ​സേ​ന​ക​ളു​ടെ പ​ക്ക​ലു​ള്ള വ്യോ​മ​യാ​ന​ങ്ങ​ള്‍ 1934ലെ ​വ്യോ​മ​യാ​ന നി​യ​മ​ത്തി​​െന്‍റ പ​രി​ധി​യി​ല്‍​നി​ന്ന്​ മാ​റ്റാ​നും ബി​ല്‍ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. പി​ഴ​ത്തു​ക 10 ല​ക്ഷ​ത്തി​ല്‍​നി​ന്ന്​ ഒ​രു കോ​ടി​യാ​ക്കി​യ​തോ​ടെ വ്യോ​മ​ഗ​താ​ഗ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പി​ഴ​വു​ക​ള്‍ നി​ശ്ചി​ത തു​ക അ​ട​ച്ച്‌​ ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​നാ​വു​ന്ന സം​വി​ധാ​ന​വും നി​ല​വി​ല്‍​വ​രും