Sun. Sep 7th, 2025
ചൈന:

കൊറോണയില്‍ മരണ സംഖ്യ 492 ആയി. 26 രാജ്യങ്ങളിലായി 23,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ ചികിത്സയിലുള്ളവരില്‍ 771 പേരുടെ നില അതീവ ഗുരുതരമാണ്. ചൈനയില്‍ പുതുതായി 3150 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതിര്‍ത്തികള്‍ അടച്ചിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന വീണ്ടും മുന്നറിയിപ്പ് നല്‍കി.  അതെസമയം, എബോള വൈറസ് ബാധക്കെതിരെ നല്‍കുന്ന മരുന്ന് കൊറോണ ചികിത്സക്ക് ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍, ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ദ്രുത ഗതിയില്‍ പുരോഗമിക്കുകയാണ്. കൊറോണ വൈറസിന്റെ ഘടന സംബന്ധിച്ചും ഗവേഷകര്‍ പുതിയ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്.