Sat. Jan 18th, 2025

ഇന്ത്യന്‍ ഓയില്‍, എയര്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ പെട്രോളിയം, റെയില്‍വേ എന്നിങ്ങനെ എല്ലാം കേന്ദ്രസർക്കാർ വില്‍ക്കുകയാണെന്നും താമസിക്കാതെ താജ്മഹല്‍ പോലും അവര്‍ വില്‍ക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. എന്നാൽ രാജ്യത്തെ തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേക്ക് ഇന്‍ ഇന്ത്യ നടപ്പായിരുന്നെങ്കില്‍ ഓരോ വര്‍ഷവും രണ്ടു കോടി യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്നുവെന്നും പരസ്പരം പോരാടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും അങ്ങനെ അധികാരം പിടിച്ചെടുക്കുകയും മാത്രമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും രാഹുൽ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam