Mon. Dec 23rd, 2024
തിരുവനന്തപുരം:

കേന്ദ്രസര്‍ക്കാരിന്റെ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയെ അഭിനന്ദിച്ച്‌ സംസ്ഥാനസര്‍ക്കാര്‍. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കിയത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായെന്നും കേരളത്തില്‍ 2020 ജനുവരി ഒന്ന് മുതല്‍  പദ്ധതി നടപ്പിലാക്കിയന്നും ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. പദ്ധതി നടപ്പിലാക്കാനായി കേന്ദ്രം കേരളത്തിനായി 93 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും 56 ലക്ഷം ഇതിനോടകം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.