Mon. Dec 23rd, 2024
ന്യൂഡൽഹി:

കാലാവസ്ഥയെ പോലും അവഗണിച്ച്‌ ആഞ്ഞടിച്ച ചുഴലി കൊടുങ്കാറ്റില്‍ നിന്നും മഡഗാസ്‌കറിനെ കരകയറ്റാന്‍ സഹായ ഹസ്തവുമായി ഇന്ത്യയെത്തി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള സാമഗ്രികളുമായി ഇന്ത്യ അയച്ച യുദ്ധകപ്പല്‍ ഐ.എന്‍.എസ് ഐരാവത് മഡഗാസ്‌കര്‍ തീരത്ത് നങ്കൂരമിട്ടു.ഡഗാസ്‌കര്‍ പ്രധാനമന്ത്രി നേരിട്ടെത്തി ഇന്ത്യന്‍ അംബാസിഡറില്‍ നിന്നും സാധനങ്ങള്‍ കൈപ്പറ്റി, ഇന്ത്യ കാത്തുസൂക്ഷിച്ച ഐക്യദാര്‍ഢ്യത്തിനും സാഹോദര്യത്തിനും നന്ദി എഴുതി നല്‍കുകയും ചെയ്തു.  ചുഴലികൊടുങ്കാറ്റ് തരിപ്പണമാക്കിയ ദ്വീപിനെ സഹായിക്കണമെന്ന് കഴിഞ്ഞ മാസം അവസാനമാണ് മഡഗാസ്‌കര്‍ പ്രസിഡന്റ് ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചത്. ആപത്തില്‍പെട്ട മഡഗാസ്‌കറിന് സഹായവുമായി എത്തിയ ആദ്യ രാജ്യം ഇന്ത്യയാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ട്വീറ്റ് ചെയ്തിരുന്നു.