Thu. Jan 23rd, 2025
ന്യൂ ഡൽഹി:

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ഇന്നും തുടരും. വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിലെ ദ്വാരക മേഖലയിലാണ് പ്രധാനമന്ത്രിയുടെ ഇന്നത്തെ തെരഞ്ഞെടുപ്പ് റാലി. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്ന് കോണ്‍ഗ്രസ്സിന്‍റെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ വിവിധ സര്‍വ്വെ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ആം ആദ്മി പാര്‍ട്ടിക്ക് 54 മുതല്‍ 60 സീറ്റ് വരെ ലഭിക്കുമെന്നാണ്. ബിജെപി ക്ക് 10 മുതല്‍ 14 സീറ്റുകള്‍ മാത്രമാവും ലഭിക്കുക എന്നും കോണ്‍ഗ്രസിന് പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിക്കുകയുള്ളൂ എന്നും ടൈംസ് നൗ-ഐ.പി.എസ്.ഒ.എസ് അഭിപ്രായ സര്‍വേ ചൂണ്ടിക്കാണിക്കുന്നു.