ചൈന:
കൊറോണ വൈറസിനെ നേരിടാന്‍ ഒരു സഹായവും നല്‍കാതിരുന്ന യുഎസ് വൈറസിന്റെ പേരില്‍ പരിഭ്രാന്തി പരത്താന്‍ ശ്രമം നടത്തുകയാണെന്ന ആരോപണവുമായി ചൈന. യു എസ് ആണ് വുഹാനില്‍ നിന്ന് ആദ്യം നയതന്ത്ര പ്രതിനിധികളെയും എംബസി ജീവനക്കാരെയും തിരികെ വിളിച്ചതും ചൈനക്കാര്‍ക്കു യുഎസിലേക്കു പ്രവേശനം വിലക്കിയതുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹ്യു ചുനിങ് ആരോപിച്ചു. ലോകാരോഗ്യ സംഘടന യാത്രയും വ്യാപാരവും വിലക്കിയിട്ടില്ല. അപ്പോഴാണ്, യുഎസ് മറ്റു രാജ്യങ്ങളിലും ഭീതി പടര്‍ത്തുന്ന രീതിയില്‍ പെരുമാറുന്നതെന്ന് അവര്‍ പറഞ്ഞു.