Mon. Dec 23rd, 2024

അമേരിക്കയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പ്രൈമറി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമായി. ഇന്ന് അയോവ സംസ്ഥാനത്താണ് ഈ വർഷം നടക്കാൻ പോകുന്ന  പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തുടക്കമിട്ടത്. 12 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. നവംബർ മൂന്നിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത്തവണയും റിപ്പബ്ലിക്ക് സ്ഥാനാർത്ഥിയായി മത്സരിക്കും. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്ന പ്രാരംഭ തെരഞ്ഞെടുപ്പുകള്‍ക്കൊടുവില്‍ 3979 ഡെമോക്രാറ്റിക് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ സ്ഥാനാർത്ഥിയാകാൻ സാധിക്കു.

By Arya MR