Sun. Jan 19th, 2025
 കൊച്ചി:

പാലാരിവട്ടം പാലം ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കുമായി  തുറന്നു നൽകണമെന്ന ആവശ്യം ശക്തമാകുന്നു. പാലം പൊളിക്കുന്നതു വരെ കാറുകളും ചെറുവാഹനങ്ങളും കടന്നു പോയാൽ അത്രയും ഗതാഗത തടസം നീങ്ങി കിട്ടുമെന്നു  ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ് ദേശീയ പ്രസിഡന്റ് എം.ആർ.രാജേന്ദ്രൻ നായർ പറയുന്നു. പാലത്തിൽ  അടിയന്തരമായി ഭാര പരിശോധന നടത്തുക, ചെറുവാഹനങ്ങൾ കടത്തി വിട്ട് ഗതാഗത കുരുക്ക് പരിഹരിക്കുക,  സർക്കാർ പുകമറ സൃഷ്ടിക്കുന്നതു അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  6ന് പാലത്തിലേക്ക് ജനകീയ മാർച്ചും ധർണ്ണയും നടത്തും.