25 C
Kochi
Sunday, September 19, 2021
Home Tags Palarivattam bridge

Tag: Palarivattam bridge

പാലാരിവട്ടം പാലം അഴിമതി; പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി വിജിലൻസ്

കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ വിജിലന്‍സ് പ്രോസിക്യൂഷന് അനുമതി തേടി. അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം നല്‍കുമെന്ന് വിജിലന്‍സ് അറിയിച്ചു.സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നിവരും പ്രതി പട്ടികയിലുണ്ട്. ഗുഢാലോചന, അഴിമതി, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി...

പാലാരിവട്ടം പാലം പരിശോധിച്ച്, ഊരാളുങ്കലിന് നന്ദി പറഞ്ഞ് ഇ ശ്രീധരൻ

കൊച്ചി:പാലാരിവട്ടം പാലം പുനർനിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചത് അഭിമാന നിമിഷമെന്ന് ഇ ശ്രീധരൻ. ഉരാളുങ്കൽ സൊസൈറ്റിക്ക് പ്രത്യേകം നന്ദിയറിയിച്ച അദ്ദേഹം പാലം നാളെയോ മറ്റന്നാളോ സർക്കാരിന് കൈമാറുമെന്നും അറിയിച്ചു. ഡിഎംആർസി യൂണിഫോമിലുള്ള തന്റെ ജീവിതത്തിലെ അവസാനദിവസമിതാണെന്നും തിരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകുന്നതിന് മുമ്പ് ഡിഎംആർസിയിലെ മുഖ്യ ഉപദേഷ്ടാവ് ചുമതലയിൽ...

പാലാരിവട്ടം കേസ്; ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്

കൊച്ചി: സർക്കാർ ഉത്തരവ് ലഭിച്ചതോടെ  പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ഊര്‍ജ്ജിതമാക്കി വിജിലൻസ്. നിയമസഭാ സമ്മേളനത്തിന് ശേഷമാകും ചോദ്യം ചെയ്യലെന്നാണ് വിവരം. തെളിവുകൾ ക്രോഡീകരിക്കുന്നതിനൊപ്പം പ്രത്യേക ചോദ്യാവലി അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കികൊണ്ടിരിക്കുകയാണ് വിജിലൻസ് എന്നാണ് റിപ്പോർട്ട്.

പാലാരിവട്ടം കേസിൽ മുൻ മന്ത്രിയ്‌ക്കെതിരായ അന്വേഷണത്തിന് ഉത്തരവ്

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി  ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താൻ വിജിലൻസിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഗവർണറുടെ അനുമതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ഉത്തരവ് ഇറങ്ങിയതോടെ മുൻമന്ത്രിയെ നോട്ടീസ് അയച്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് വിജിലൻസിന്റെ നീക്കം.

പാലാരിവട്ടം  അഴിമതി; ഇബ്രാഹിംകുഞ്ഞിനെ  പ്രോസിക്യൂട്ട് ചെയ്യും 

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍ മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി. ഇതുസംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി തേടിയപ്പോൾ ഇബ്രാഹിം കുഞ്ഞിനെതിരെ കണ്ടെത്തിയ തെളിവുകളെന്തെന്ന് അന്വേഷണസംഘത്തോട് ഗവർണറുടെ ഓഫീസ് ചോദിച്ചിരുന്നു. തുടർന്ന്...

പാലാരിവട്ടം പാലം; പൊളിക്കുന്നത് വരെ ഇരുചക്ര വാഹങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന് ആവശ്യം

 കൊച്ചി: പാലാരിവട്ടം പാലം ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കുമായി  തുറന്നു നൽകണമെന്ന ആവശ്യം ശക്തമാകുന്നു. പാലം പൊളിക്കുന്നതു വരെ കാറുകളും ചെറുവാഹനങ്ങളും കടന്നു പോയാൽ അത്രയും ഗതാഗത തടസം നീങ്ങി കിട്ടുമെന്നു  ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ് ദേശീയ പ്രസിഡന്റ് എം.ആർ.രാജേന്ദ്രൻ നായർ പറയുന്നു. പാലത്തിൽ  അടിയന്തരമായി ഭാര പരിശോധന നടത്തുക, ചെറുവാഹനങ്ങൾ...

പാലാരിവട്ടം പാലം അഴിമതി; ആര്‍ഡിഎസ് കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി

കൊച്ചി: പാലാരിവട്ടം പാലത്തിനന്‍റെ കരാറുകാരായ ആര്‍ഡിഎസ് കമ്പനിയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇനിമുതല്‍ സംസ്ഥാനത്തെ യാതൊരു നിര്‍മാണ പ്രവൃത്തികളും ആര്‍ഡിഎസിന് നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ നടപടികള്‍ തുടങ്ങിയതായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.പുനലൂര്‍- പൊന്‍കുന്നം റോഡ് നിര്‍മാണത്തിന് ആര്‍ഡിഎസ്, ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് എന്നീ കമ്പനികള്‍ ചേര്‍ന്നുള്ള...

പത്തു കോടിയോളം അക്കൗണ്ടിലൂടെ കൈമാറി; ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം മുറുകുന്നു

കൊച്ചി: മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞും, പൊതു മരാമത്ത് മുൻ സെക്രട്ടറി ടിഒ സൂരജും അനധികൃതമായി സമ്പാദിച്ച പണം, സ്വകാര്യ അക്കൗണ്ടിലൂടെ മാറ്റിയെടുത്തെന്ന ആരോപണം അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. പാലാരിവട്ടം പാലം ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നായി സമ്പാദിച്ച പത്തു കോടിയോളം തുക ഹര്‍ജിക്കാരൻ പറയുന്ന നിശ്ചിത...

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി സിബിഐ അന്വേഷിക്കണം: ആന്റി കറപ്ഷന്‍ പീപ്പിള്‍ മൂവ്‌മെന്റ്

കൊച്ചി: എറണാകുളം പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മ്മാണത്തില്‍ നടന്ന അഴിമതിയെക്കുറിച്ച് കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐ അന്വേഷണം നടത്തണമെന്ന് ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് ആവശ്യപ്പെട്ടു. കുറ്റാരോപിതനായിരിക്കുന്ന മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ഭരണകാലത്ത് നടന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സിബിഐയുടെ നേതൃത്തില്‍ തന്നെ അന്വേഷിക്കാനന്‍ നടപടിയെടുക്കണമെന്നും എസിപിഎം കേന്ദ്ര എക്‌സിക്യൂട്ടീവ്...

പാലാരിവട്ടം പാലം നിര്‍മിച്ചത് ദേശീയപാത അതോറിറ്റിയുടെ അനുമതിയില്ലാതെ

കൊച്ചി: പാലാരിവട്ടം പാലം നിര്‍മ്മിച്ചത് ദേശീയപാത അതോറിറ്റിയുടെ അനുമതി ഇല്ലാതെയാണെന്ന് തെളിയുന്നു. പാലാരിവട്ടത്ത് മേല്‍പാലം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ദേശീയ പാത അതോറിറ്റി എന്‍.ഒ.സി നല്‍കിയിട്ടില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.മേല്‍പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതിനു ശേഷം ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ പരിശോധനയും നടന്നിട്ടില്ല. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആന്റി കറപ്ഷന്‍...