ആലപ്പുഴ മെഡിക്കൽ കോളേജിൽ സംസ്ഥാന സർക്കാർ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കൊറോണ ബാധിതരുടെ രക്തസാമ്പിളുകൾ പരിശോധിക്കാൻ തുടങ്ങി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടര്‍മാര്‍ക്കാണ് പരിശോധനാ ചുമതല. ഒരു ദിവസം 200 സാമ്പിളുകൾ വരെ ഇവിടെ പരിശോധിക്കാനാകും. പരിശോധനയ്ക്ക് അയച്ച് ഏഴ് മണിക്കൂറിനുള്ളിൽ റിപ്പോർട്ട് കിട്ടുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതുവരെ പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പരിശോധന നടത്തിയിരുന്നത്. എന്നാൽ ഇവിടെ നിന്ന് പരിശോധനാ ഫലം ലഭിക്കാൻ വൈകുന്നത് കേരളത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതേസമയം, കേരളത്തിലെ മൂന്നാമത്തെ കൊറോണ വൈറസ് ബാധിതയായ കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിയുടെ ആരോഗ്യം തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ അറിയിച്ചു.