ചൈനയിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ചൈനയിലെ വുഹാനിലും മറ്റ് പ്രദേശങ്ങളിലും കുടുങ്ങി പോയ ഇന്ത്യൻ വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് തിരിച്ചെത്തിച്ചിരുന്നു. ഇവരെ ഹരിയാനയിലെ മനൈസറിലെ മിലിറ്ററി ക്യാമ്പിലാണ് താമസപ്പിച്ചിരിക്കുന്നത്. വുഹാനിലെയും ഇച്യാങ്ങിലെയും രോഗം ഉള്ളവരെയും ഇല്ലാത്തവരെയും ഒരേ സ്ഥലത്ത് പ്രത്യേക ഐസൊലേഷൻ വാർഡുകളും സുരക്ഷാ സംവിധാനങ്ങളും ഒന്നും തന്നെ ഇല്ലാതെയാണ് പാർപ്പിച്ചിരിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. നാനൂറിലധികം വിദ്യാർത്ഥികൾക്ക് രണ്ട് ബാത്രൂം, ഒരു ക്യാന്റീൻ എന്നീ സേവനങ്ങളാണ് മിലിറ്ററി ക്യാമ്പിൽ സജീകരിച്ചിരിക്കുന്നത്. ഇതിലൂടെ വൈറസ് ബാധ പടരാനും കൂടുതൽ ആളുകൾക്ക് രോഗം പിടിപെടാനും സാധ്യതയുണ്ടെന്നത് വ്യക്തമാണ്.