Mon. Dec 23rd, 2024
ചൈന:

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി. ഹുബൈ പ്രവിശ്യയില്‍ മാത്രം ഇന്നലെ മരിച്ചത് 56 പേരാണ്. ചൈനക്കു പുറത്ത് കൊറോണ വൈറസ് ബാധിച്ച് ആദ്യ മരണം ഫിലിപൈൻസിൽ  റിപ്പോര്‍ട്ട് ചെയ്തിരുന്നു‍. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനു പുറമെ കിഴക്കന്‍ ചൈനയിലെ വെന്‍ഷൂ പട്ടണവും ഇന്നലെ അടച്ചു.  ചൈ​നീ​സ് ദേ​ശീ​യ ആ​രോ​ഗ്യ ക​മ്മീ​ഷ​ന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് 2,829 പേ​ര്‍​ക്കു കൂ​ടി വൈറസ് ബാ​ധ സ്ഥി​രീ​ക​രിച്ചിട്ടുണ്ട്. ഇ​തോ​ടെ ആ​കെ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 17,205 ആ​യി.