Thu. Jul 3rd, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് മൂന്നാമത്തെ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ രോഗബാധയെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. അതീവജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളിൽ തുടരുമെന്നും, ചൈനയിൽ നിന്നുള്ളവർ ഇനിയും തിരികെ എത്താനുള്ളതിനാൽ പരിഭ്രാന്തി പരത്താതെ അവരെ ക്വാറന്‍റൈൻ ചെയ്യാൻ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. കൊറോണ വൈറസ് ബാധയുമായി സമ്പർക്കമുള്ളതായി കണ്ടെത്തിയത് 84 പേർക്കാണെന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്.

By Arya MR