Thu. Dec 19th, 2024
ന്യൂ ഡല്‍ഹി:

ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കിടയിലേക്ക് വെടിയുതിര്‍ത്തയാള്‍ പോലീസ് കസ്റ്റഡിയില്‍. നമ്മുടെ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രമേ അവശേഷിക്കാവൂ എന്നു പറഞ്ഞ പ്രതി കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകുമ്പോള്‍ ജയ് ശ്രീ രാം മുഴക്കുന്നുണ്ടായിരുന്നു. വെടിവെപ്പില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ദല്‍ഹിയില്‍ മൂന്നു ദിവസത്തിനിടെ രണ്ടാം തവണയാണ് വെടിവെയ്പ്പുണ്ടാവുന്നത്. കഴിഞ്ഞ ദിവസം ജാമിഅ മിലിയയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തിരുന്നു.

ദല്‍ഹിയില്‍ മൂന്നു ദിവസത്തിനിടെ രണ്ടാം തവണയാണ് വെടിവെയ്പ്പുണ്ടാവുന്നത്. കഴിഞ്ഞ ദിവസം ജാമിഅ മില്ലയയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തിരുന്നു.

By Arya MR