Wed. Jan 22nd, 2025

A smile to remember – Charles Bukowski

 

we had the goldfish and they went around and around
in the bowl on the table near the purple drapes
across our front picture window and
my mother, poor fish, always smiling, wanting to
appear happy, she always told me, “be happy, Henry,”
and she was right: it’s better to be happy if you
can be
but my father beat her two or three times a week while
raging through his 6 foot two frame because he couldn’t
defeat what was attacking him.

my mother, poor fish, poor goldfish, poor nothing fish,
wanting to be happy, being beaten two or three times a
week and telling me to be happy: “Henry, smile!
why don’t you smile?

and then, she always did to show me how, and it was the
saddest smile I ever saw upon the earth, like hell and
hell and hell and hell, and nothing else

one day all the goldfish died, all five of them,
they floated on top of the water, on their sides, the
eye on each top side still open,
and when my father got home he threw them to the cat
there on the kitchen floor and we watched as my mother
smiled

 

ഓർമ്മിക്കാൻ ഒരു പുഞ്ചിരി  – ചാൾസ് ബുകോവ്സ്കി

 

ഞങ്ങൾക്കു സ്വർണ്ണമത്സ്യങ്ങളുണ്ടായിരുന്നു.
സകല ദിക്കുകളിലേക്കുമവ ചലിച്ചുകൊണ്ടിരുന്നു. മാന്തളിർ നിറമുള്ള കർട്ടനുകൾക്കരികിലെ മേശമേലുള്ള പാത്രത്തിൽ; മുൻപിലെ അലങ്കാര ജാലകത്തിനരികിലായി.

എന്റെ അമ്മയും പാവം മത്സ്യവും സർവ്വ നേരവും പുഞ്ചിരിതൂകി. ആഹ്‌ളാദകരമെന്നു വെളിപ്പെടാനാഗ്രഹിച്ച്‌, അവരെപ്പോഴും എന്നോടു പറഞ്ഞു, “സന്തോഷവാനായിരിക്കൂ ഹെൻറീ.”

അവർ പറഞ്ഞത് ശരിയുമായിരുന്നു: ആനന്ദത്തിലായിരിക്കാൻ ആകുമെങ്കിൽ അതുതന്നെയാണ് നല്ലത്. പക്ഷേ ആഴ്ചതോറും രണ്ടോ മൂന്നോ തവണ അച്ഛൻ അവരെ തല്ലിച്ചതച്ചു.

തന്നെ ആക്രമിക്കുന്ന എന്തിനെയോ കീഴ്‌പ്പെടുത്താനാവാത്തതിനാൽ അയാൾ ആറടി രണ്ടിഞ്ച് ശരീരത്താൽ ആക്രമണം അഴിച്ചുവിട്ടു.

എന്റയമ്മ, പാവം മത്സ്യം, പാവം സ്വർണ്ണമത്സ്യം, പാവം വിവേകശൂന്യ. സന്തോഷമായിരിക്കാനഗ്രഹിച്ചങ്ങനെ.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തല്ലിച്ചതയ്ക്കപ്പെടുന്ന അവർ പിന്നെയും എന്നോട് പറയുന്നു, സന്തോഷമായിരിക്കാൻ.

അവർ പറയുന്നു: “ഹെൻറീ, ചിരിക്കൂ! നിനക്കൊന്നു ചിരിച്ചുകൂടേ മകനേ.!”

എന്നിട്ട് എങ്ങനെയാണതെന്ന് എന്നെ കാണിക്കാനായി പലപ്പോഴുമവരത് ചെയ്തു കാണിച്ചു.
ഞാൻ ഈ ഭൂമിയിൽ നരക സമാനമായി കണ്ടതും ഏറ്റവും ദുഃഖഭരിതവുമായ പുഞ്ചിരി.
നരകം, നരകം, നരകമല്ലാതെ മറ്റൊന്നുമല്ലത്.

ഒരു ദിവസം എല്ലാ സ്വർണ്ണമത്സ്യങ്ങളും ചത്തു.
അഞ്ചെണ്ണവും മുഴുവനായി.
വെള്ളത്തിനു മുകളിലെ വശങ്ങളിലവ പൊങ്ങിക്കിടന്നു.
അപ്പോഴും കണ്ണുകൾ തുറന്നുപിടിച്ചുകൊണ്ട് മുകളിലവ കിടന്നു.
അച്ഛൻ വീട്ടിലെത്തിയപ്പോൾ പൂച്ചകൾക്കായി അവയെ അടുക്കളയിലേക്കെറിഞ്ഞുകൊടുത്തു.
എന്റെ അമ്മ അപ്പോഴും പുഞ്ചിരിക്കുന്നതായി ഞങ്ങൾ കണ്ടു.


സനൽ ഹരിദാസ്, തൃശ്ശൂർ സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.