Sat. Jan 18th, 2025

ലോക പ്രശസ്ത സ്വിസ് മനശാസ്ത്രജ്ഞൻ കാൾ ഗുസ്താവ് യുങ്ങിന്റെ മനോ നിരീക്ഷണങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്.
 
1. The meeting of two personalities is like the contact of two chemical substances: if there is any reaction, both are transformed.

1. *രണ്ടു വ്യക്തികളുടെ സംയോഗം രണ്ടു രാസവസ്തുക്കളുടെ സമന്വയത്തിന് സമാനമാണ്: രാസപ്രവർത്തനം സംഭവിക്കപ്പെടുന്നുവെങ്കിൽ ഇരുവരും പരിവർത്തിപ്പിക്കപ്പെടുന്നു.

2. Deep down, below the surface of the average man’s conscience, he hears a voice whispering, “There is something not right,” no matter how much his rightness is supported by public opinion or moral code.

2. *അഗാധതയിൽ, ഒരു ശരാശരി മനുഷ്യന്റെ വിവേചനശക്തിയുടെ ഉപരിതലത്തിനു താഴെ അവനൊരു ശബ്ദത്തിന്റെ മന്ത്രണം കേൾക്കുന്നു:
“എന്തോ ഒന്ന് ശരിയല്ല”. പൊതുജനാഭിപ്രായവും സദാചാര സംഹിതകളും അവന്റെ നീതി യുക്തതയെ എത്രയേറെ പിൻതാങ്ങിയാലും അതങ്ങനെതന്നെ.

3. Loneliness does not come from having no people about one, but from being unable to communicate the things that seem important to oneself, or from holding certain views which others find inadmissible.

3. *ഒരാളോട് ചേർത്ത് മറ്റു മനുഷ്യരില്ലാത്തതിൽ നിന്നല്ല ഏകാന്തതയുണ്ടാകുന്നത്. ഒരാൾ അത്രമേൽ പ്രധാനമായി കരുതുന്ന കാര്യങ്ങൾ വിനിമയം ചെയ്യാനാവാതെ പോകുന്നതിനാലോ അന്യർക്ക് അസ്വീകാര്യമായേക്കാവുന്ന നിശ്ചിത ആശയങ്ങളെ അടക്കി നിർത്തുന്നതിനാലോ ആണതുണ്ടാകുന്നത്.

4. You are what you do, not what you say you’ll do.

4. *നിങ്ങളെന്തു ചെയ്യുന്നോ അതാണ് നിങ്ങൾ, നിങ്ങൾ എന്ത് ചെയ്യും എന്ന് പറയുന്നതല്ല.

5. Thinking is difficult, that’s why most people judge.

5. *ചിന്തിക്കുക പ്രയാസകരമാണ് അതിനാലാണ് ഭൂരിഭാഗം ആളുകളും തീർപ്പുകൾ കല്പിക്കുന്നത്.

6. Everything that irritates us about others can lead us to an understanding of ourselves.

6. *അപരനിൽ നമ്മെ അസ്വസ്ഥമാക്കുന്ന സർവ്വതിനും നമ്മളെ ആത്മഗ്രഹണത്തിലേക്ക് നയിക്കുവാൻ കഴിയും.

7. The healthy man does not torture others – generally, it is the tortured who turn into torturers.

7. *ആരോഗ്യവാനായൊരു മനുഷ്യനൊരിക്കലും അപരനെ യാതനപ്പെടുത്തില്ല. പൊതുവിൽ പീഡിതരാണ് പീഡകരായി മാറുന്നത്.

8. People will do anything, no matter how absurd, in order to avoid facing their own souls. One does not become enlightened by imagining figures of light, but by making the darkness conscious.

8. *സ്വന്തം ആത്മാവിനെ അഭിമുഖീകരിക്കാൻ മനുഷ്യൻ എന്തും ചെയ്യും. അതിനിയെത്ര അസംബന്ധമായിരുന്നാലും.
പ്രകാശത്തിന്റെ പ്രതിരൂപങ്ങൾ ഭാവന ചെയ്തു കൊണ്ട്, ഒരാൾക്ക് ജ്ഞാനോദയം ഉണ്ടാകില്ല. അന്ധകാരത്തെ സംബന്ധിച്ച അറിവിലൂടെയാണ് അതിന് സാധിക്കുക.

9. Your visions will become clear only when you can look into your own heart. Who looks outside, dreams; who looks inside, awakes.

9. *സ്വന്തം ഹൃദയത്തിലേക്ക് ദൃഷ്ടി പതിപ്പിക്കാൻ കഴിഞ്ഞാൽ മാത്രമേ നിങ്ങളുടെ കാഴ്ച തെളിഞ്ഞതാകൂ. വെളിയിലേക്ക് നോക്കുന്നവൻ കിനാവ് കാണുന്നു.
അകത്തേക്ക് നോക്കുന്നവന് വെളിപാടുണ്ടാകുന്നു.

10. Knowing your own darkness is the best method for dealing with the darkness of other people.

10. *സ്വന്തം തമസ്സിനെ തിരിച്ചറിയുക എന്നത് മറ്റുള്ളവരുടെ അന്ധകാരത്തെ കൈകാര്യം ചെയ്യാനുള്ള മികച്ച ഉപായമാണ്.

11. A third of my cases are suffering from no clinically definable neurosis. But from the senselessness and emptiness of their lives.
This can well be described as the general neurosis of our time

11. *എനിക്കു മുൻപിലെത്തുന്ന മൂന്നിലൊന്നു മനുഷ്യർക്കും ചികിത്സയർഹിക്കുന്ന മനോരോഗമില്ല.
അർത്ഥശൂന്യതയും ശൂന്യതയുമാണവരെ അലട്ടുന്നത്. ഇതിനെ നമ്മുടെ കാലഘട്ടത്തിന്റെ പൊതുവായ മനോവിഭ്രമമെന്നു വിശേഷിപ്പിക്കാം.


സനൽ ഹരിദാസ്, തൃശ്ശൂർ സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.