Sun. Dec 22nd, 2024
കൊച്ചി:

 
റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ആഭ്യന്തര, രാജ്യാന്തര ടെർമിനലുകൾക്കുള്ളിൽ ജനുവരി 30 വരെ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദ്ദേശ പ്രകാരം വിമാനത്താവളത്തിന് അകത്തും പുറത്തും കൂടുതൽ സുരക്ഷാപരിശോധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാരും വാഹനങ്ങളും ഇതിന് വിധേയരാകേണ്ടതിനാൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇത് മുൻനിർത്തി യാത്രക്കാർ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്താൻ ശ്രമിക്കണമെന്ന് അറിയിക്കുന്നു.