Wed. Jan 22nd, 2025
ന്യൂ ഡൽഹി:

 
റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിലെ രജിസ്ട്രേഷന് ഈടാക്കുന്നത് വൻതുക. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഉയർന്ന നിരക്ക് റിയൽ എസ്റ്റേറ്റ് മേഖലയെ തകർക്കുമെന്നാണ് ബിൽഡർമാരുടെ ആശങ്ക. കുറഞ്ഞ നിരക്കിലും സുതാര്യതയിലും ഉപഭോക്താക്കൾക്ക്‌ ഫ്ലാറ്റുകളും, വില്ലകളും ലഭ്യമാകാൻ ലക്ഷ്യമിടുന്ന റെറയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അഞ്ച് ഇരട്ടിയാണ് കേരളത്തിലെ റേറ്റ്. കേരളത്തിൽ പുതിയ കെട്ടിടത്തിന് ചതുരശ്ര മീറ്ററിന് 50 രൂപയും, വാണിജ്യ കെട്ടിടത്തിന് 100 രൂപയുമാണ് നിരക്ക്.