Wed. Jan 22nd, 2025
എറണാകുളം:

 
ജനുവരി 19 ന് നടന്ന പൾസ് പോളിയോ ദിനത്തിൽ തുള്ളിമരുന്ന് നൽകാൻ സാധിക്കാത്ത കുട്ടികൾക്കായി ആരോഗ്യപ്രവർത്തകർ ഇന്നു (20/01/2020) നടത്തിയ ഭവനസന്ദർശനത്തിലൂടെയാണ് ഇത്രയും കുട്ടികൾക്ക് കൂടി തുള്ളിമരുന്ന് നൽകിയത്. ഇതിൽ 745 ഇതര സംസ്ഥാന കുട്ടികളും ഉൾപ്പെടുന്നു. ഇതോടെ ആകെ തുള്ളിമരുന്ന് നൽകിയ കുട്ടികളുടെ എണ്ണം 1,98,910 ആയി. പൾസ് പോളിയോ ദിനത്തിൽ മാത്രം 1,87,635 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകിയിരുന്നു.

ഇതോടെ 5 വയസ്സിന് താഴെയുള്ള 97.60 % കുട്ടികൾക്കും ഇതുവരെ തുള്ളിമരുന്ന് നൽകാൻ സാധിച്ചു. ജനുവരി 21 നും നടത്തുന്ന ഭവന സന്ദർശനത്തിലൂടെ ബാക്കിയുള്ള കുട്ടികൾക്കും തുള്ളിമരുന്ന് നൽകുന്നതാണ്.