Sun. Dec 22nd, 2024
മുംബൈ:

 
ഓയോയുടെ 2400 ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ഒരുങ്ങുന്നു. ഓയോയുടെ ആകെയുള്ള പന്ത്രണ്ടായിരം ജീവനക്കാരിൽ 20 ശതമാനത്തോളം ജീവനക്കാർ പെടും ഇതിൽ. കൂടുതൽ പിരിച്ചുവിടൽ നടക്കില്ലെന്നും ഈ ഒരു തവണത്തേയ്ക്കു മാത്രമാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നും ഹോസ്പിറ്റാലിറ്റി സ്റ്റാർട്ടപ്പ് ആയ ഓയോയുടെ ഇന്ത്യ, ദക്ഷിണേഷ്യ സിഇഒ റോഹിത് കപൂർ സ്ഥിരീകരിച്ചു.