Fri. Apr 25th, 2025
കണ്ണൂർ:

 കണ്ണൂർ അമ്പായത്തോടിൽ വീണ്ടും മാവോയിസ്റ്റ് സംഘം പ്രകടനവുമായെത്തി. തോക്കേന്തിയ നാലംഗ സംഘം ടൗണിൽ  ലഘുലേഖകൾ വിതരണം ചെയ്തു.കൂടാതെ പോസ്റ്ററുകളും  പതിപ്പിച്ചു.അട്ടപ്പാടിയിൽ ചിന്തിയ ചോരക്ക് പകരം ചോദിക്കുമെന്നാണ് പോസ്റ്ററുകളിൽ. ജനുവരി 31 ന് നടക്കാനിരിക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കുക എന്നും പോസ്റ്ററിലുണ്ട്.മാവോയിസ്റ്റ് വേട്ടയ്ക്കായി രൂപം കൊണ്ട ഓപറേഷന്‍ സമാധാന്‍ എന്നത് അട്ടിമറിയാണെന്നും സംഘം പറയുന്നു.