Sun. Dec 22nd, 2024
തിരുവനന്തപുരം:

തദ്ദേശ തിരഞ്ഞെടുപ്പിനായി പഞ്ചായത്ത്‌, മുനിസിപ്പാലിറ്റികളിൽ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള കരട് ഇന്നു പ്രസിദ്ധീകരിക്കും. ഇതുമായി ബന്ധപ്പെട്ട അപേക്ഷകളും, പരാതികളും ഇന്നു മുതൽ ഫെബ്രുവരി 14 വരെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം. 2020 ജനുവരി ഒന്നിനു മുൻപ് 18 വയസ്സായവർക്കും പേര് ചേർക്കാം. വോട്ടർ പട്ടികയിലുള്ള തിരുത്തലുകൾക്കും, വാർഡ് മാറ്റുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്. അന്തിമ പട്ടിക ഫെബ്രുവരി 28 ന് പുറപ്പെടുവിക്കും.