തിരുവനന്തപുരം:
2020-21 സാമ്പത്തികവര്‍ഷം സംസ്ഥാനത്ത് മുന്‍ഗണന മേഖലക്ക് 1.52 ലക്ഷം കോടിയുടെ വായ്പ സാധ്യത കണക്കാക്കി നബാര്‍ഡിന്റെ സ്റ്റേറ്റ് ഫോക്കസ് പേപ്പര്‍. കൃഷിക്കും അനുബന്ധ മേഖലക്കും 73 ലക്ഷം കോടി രൂപയാണ് ലക്ഷ്യം വെക്കുന്നത്. ജലവിഭവം, കൃഷിഭൂമിയുടെ യന്ത്രവത്കരണം, പ്ലാേന്റഷന്, ഹോര്‍ട്ടികള്‍ച്ചര്‍, വനവത്കരണം, മൃഗസംരക്ഷണം തുടങ്ങിയവയാണ് വായ്പ നല്‍കാനായി കണക്കാക്കുന്ന മറ്റ് മേഖലകള്‍. കാര്‍ഷിക മേഖലക്ക് വായ്പ നല്കുന്നതില് സംസ്ഥാനത്തെ എല്ലാ ബാങ്കുകളും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചപ്പോള്‍ തന്നെ വിളകള്‍ക്ക് വായ്പ നല്കുന്നതില് ലക്ഷ്യം വെച്ചതിെന്റ 97 ശതമാനമാണ് പൂര്‍ത്തീകരിച്ചതെന്നും നബാര്‍ഡ് വെളിപ്പെടുത്തി.