ന്യൂ ഡല്‍ഹി:
ഇന്ത്യന്‍ ചെറുകിട-ഇടത്തരം മേഖല ഡിജിറ്റല്‍ വത്കരിക്കുന്നതിന് തന്റെ കമ്പനി ഒരു ബില്യന്‍ ഡോളര് നിക്ഷേപിക്കുമെന്ന് ആമസോണ്‍ മേധാവി ജെഫ് ബിസോസ്. ആമസോണിന്റെ സംഭവ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 ഓടെ 10 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ നിര്‍മിത വസ്തുക്കള്‍ കയറ്റുമതി ചെയ്യാന്‍ ആമസോണിനാവുമെന്നും അദ്ദേഹം പറഞ്ഞു.ആമസോണ്‍, ഫ്‌ളിപ്പ് കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ വാണിജ്യ കമ്പനികള്‍ അന്യായമായ ബിസിനസ് രീതികള്‍ നടത്തുന്നുവെന്ന ചെറുകിട വ്യവസായികളുടെ ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് ജെഫ് ബിസോസിന്റെ ഇന്ത്യാ സന്ദര്‍ശനം. ഈ ആരോപണങ്ങള്‍ ആമസോണടക്കം നിഷേധിക്കുകയും ചെയ്തിരുന്നു.