Fri. Jan 3rd, 2025
ഡൽഹി:

 
തിരുത്തല്‍ ഹര്‍ജിയും സുപ്രീം കോടതി തള്ളിയതിനു പിന്നാലെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. തിഹാർ ജയിൽ അധികൃതരാണ് ഇക്കാര്യം പുറത്തുവിട്ടത്.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലുപ്രതികളില്‍ മുകേഷ് സിങ്, വിനയ് ശര്‍മ എന്നീ രണ്ട് പേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. പിന്നാലെയാണ് മുകേഷ് സിങ് ദയാഹര്‍ജി നല്‍കിയത്.

ജനുവരി 22നാണ് കേസിൽ നാലു പ്രതികളെയും തൂക്കിലേറ്റാൻ തീരുമാനിച്ചിരിക്കുന്നത്. ദയാഹർജി, രാഷ്ട്രപതിയും തള്ളിയാൽ ജനുവരി 22ന് രാവിലെ 7 മണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പാക്കും.