Wed. Oct 29th, 2025
കാനഡ:

 
ടൊറന്റോയ്ക്ക് പുറത്ത് പിക്കറിംഗ് നഗരത്തിൽ ആണവ കേന്ദ്രത്തില്‍ നിന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. സ്റ്റേഷനില്‍ നിന്ന് റേഡിയോ ആക്റ്റിവിറ്റിയുടെ അസാധാരണമായ റിലീസ് ഇല്ല എന്ന അറിയിപ്പാണ് ലഭിച്ചത്. എന്നാല്‍, ഒരു മണിക്കൂറിനു ശേഷം സന്ദേശം തെറ്റായി അയച്ചതാണെന്നു ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ന്യൂക്ലിയര്‍ ജനറേറ്റിംഗ് സ്റ്റേഷന്റെ മേല്‍നോട്ടം വഹിക്കുന്ന ഒന്റാറിയോ പവര്‍ ജനറേഷനും അറിയിപ്പ് തെറ്റായിരുന്നുവെന്നും അപകടകരമായ സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും സ്ഥിരീകരിച്ചു.